കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഇന്ന് (ബുധൻ) ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നാടിനു സമർപ്പിക്കും.രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ വി.പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്തംഗങ്ങൾ പങ്കെടുക്കും. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി 25 ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.