തൃക്കാക്കര : മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത ക്ഷേമനിധി ഒടുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുളള തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി എല്ലാത്തരം കുടിശികകളും ഒമ്പത് ശതമാനം പലിശസഹിതം അടയ്ക്കുന്നതിനുളള സമയപരിധി ഒക്‌ടോബർ 31 വരെ ദീർഘിപ്പിച്ചതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2401632.