തൃക്കാക്കര : സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. മുനിസിപ്പൽ /സിറ്റി കോർപ്പറേഷൻ പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെയും പഞ്ചായത്തുകളിൽ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയുമാക്കി. വില്പനശാലകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകിട്ട് 7.30 വരെ ആക്കിയിരുന്നെങ്കിലും കൊവിഡ് മൂലം വാഹനഗതാഗതസൗകര്യം ആവശ്യത്തിന് ലഭ്യമല്ലാത്തതിനാലും വിവിധ അസൗകര്യങ്ങൾ ഉയർന്ന സാഹചര്യത്തിലുമാണ് പുന:ക്രമീകരണമെന്ന് സി.എം.ഡി അലി അസ്ഗർ പാഷ അറിയിച്ചു.