velu
കനാലിനെ പൊട്ടിപ്പൊളിഞ്ഞ ഭാഗവും ഇപ്പോൾ പണിനടക്കുന്ന സ്ഥലവും

കുറുപ്പംപടി: രായമംഗലം പഞ്ചായത്തിലെ തട്ടാംപുറംപടിയിൽ പെരിയാർവാലി കനാലിൽ നിന്ന് കുരുപ്പപ്പാറ ഭാഗത്തേക്ക് ജലമെത്തിക്കുന്ന സബ്കനാലിന്റെ നിർമ്മാണ പ്രവൃത്തികളിൽ പ്രദേശവാസികൾക്ക് ആക്ഷേപം.

കനാലിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ട ഭാഗത്ത് യാതൊന്നും ചെയ്യാതെ പ്രശ്‌നരഹിതമായ സ്ഥലങ്ങൾ അനാവശ്യമായി വെട്ടിപ്പൊളിക്കുന്നുവെന്നാണ് ആക്ഷേപം. ഇത്തരത്തിൽ കരാറുകാർക്ക് മാത്രം ഉപകാരം ലഭിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ശ്രമമെങ്കിൽ ഇത് തടയുമെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ എസ്റ്റിമേറ്റിൽ പറയുംവിധം ഈ കനാലിന്റെ 2 പ്രദേശത്തും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പെരിയാർവാലി അധികൃതർ വ്യക്തമാക്കി.