അങ്കമാലി : എറണാകുളം ജില്ലാപഞ്ചായത്ത് മൂക്കന്നൂർ പഞ്ചായത്ത് 5ാം വാർഡിൽ അനുവദിച്ച കാനാൻദേശം ലക്ഷം വീട് റോഡ് വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം കെ.വൈ ടോമി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മോളി വിൻസെന്റ്, വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി.ബിബീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. വർഗ്ഗീസ്,സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌കെ. പി. ബേബി എന്നിവർ പ്രസംഗിച്ചു.