കളമശേരി: ഉദ്യോഗമണ്ഡൽ ഫാക്ട് ഹൈസ്ക്കൂളിൽ എം .കെ.കെ നായർ അനുസ്മരണം നടത്തി.
എം.കെ.കെ.യുടെ ഓർമ്മ ദിനത്തിൽ നടന്ന ചടങ്ങിൽ ഫാക്ട് ജനറൽ മാനേജർ എ. ആർ മോഹൻകുമാർ , മുൻ എം.പി.കെ.ചന്ദ്രൻ പിള്ള, രക്ഷാധികാരി എസ്.ജയതിലകൻ, മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ എസ്.ജി.ഉണ്ണിത്താൻ, അനിരുദ്ധൻ.പി .എസ്, വാൾട്ടർ ആന്റണി ,പ്രധാന അദ്ധ്യാപിക എസ്. ജയശ്രീ, എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു.