kayal

കൊച്ചി: കുമ്പളം കൈതപ്പുഴ കായൽപരപ്പിൽ കേരള നദീസംരക്ഷണ സമിതി പ്രവർത്തകർ കായൽനടത്തം സംഘടിപ്പിച്ചു. പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ഏലൂർ ഗോപിനാഥ്, കുമ്പളം രാജപ്പൻ, കുമ്പളം രവി, കുരുവിള മാത്യൂസ്' തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന മത്സൃത്തൊഴിലാളി ടി.കെ. ഭാർഗവൻ, പ്രളയത്തിൽ രക്ഷകനായ കെ.ടി. സാബു, കായലിൽവീണ വയോധികനെ രക്ഷിച്ച സോജി കണ്ണാട്ട്, സുനിൽ, അജീഷ് നികർത്തത്തിൽ, റിജോ കണ്ണാട്ട്, സാജു മാളിയേക്കൽ, ദിനേശ് ചിറയിൽ എന്നിവരെ ആദരിച്ചു.