vss
വി.എസ്.എസ് മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കല്ലൂർക്കാട് ശാഖയിലെ പ്രീത ചന്ദ്രന്റെ മകൾ കാവ്യ കെ. സിക്ക് താലുക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ ദിനേശ് വസതിയിൽ എത്തി ഉപഹാരം നൽകുന്നു

മൂവാറ്റുപുഴ; വി.എസ്.എസ് മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇതിന്റെ ഭാഗമായി വി.എസ്.എസ് കല്ലൂർക്കാട് ശാഖയിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നതവിജയം കരസ്ഥമാക്കിയ കരുവത്തുംപാറ വീട്ടിൽ പ്രീത ചന്ദ്രന്റെ മകൾ കാവ്യ കെ. സി ക്ക് താ ലുക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ ദിനേശ് വസതിയിൽ എത്തി ഉപഹാരം നൽകി . തുടർന്ന് നടന്ന അനുമോദന യോഗവും യൂണിയൻ കെ.കെ. ദിനേശ് ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി രാജു നാരായണൻ , പ്രീത ചന്ദ്രൻ എന്നിവർ സംസാരിച്ചു.