വൈപ്പിൻ : കേന്ദ്ര സർവീസിലെ 8 ലക്ഷം ഒഴിവുകൾ നികത്തുക,ഭഗത് സിംഗ് എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുതുവെപ്പ് പോസ്റ്റ് ഓഫീസ് ധർണ സംസ്ഥാന കമ്മിറ്റി അംഗം കെ എസ ജയദീപ് ഉദ്ഘാടനം ചെയ്തു .കെ.പി വിപിൻരാജ് അദ്ധ്യക്ഷത വഹിച്ചു. വി ബി അനുരഞ്ച്, ആന്റണി തോംസൺ ,എൻ കെ അനിൽകുമാർ ,നിതിൻ ലിങ്കൺ എന്നിവർ സംസാരിച്ചു.