പെരുമ്പാവൂർ: പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നത് അവസാനിപ്പിക്കുക, കേന്ദ്ര സർവിസുകളിൽ ഒഴിവുള്ള എട്ടു ലക്ഷം തസ്തികയിൽ നിയമനങ്ങൾ നടത്തുക, ഭഗത്‌സിംഗ് നാഷണൽ എംപ്ലോയ്‌മെന്റ് ആക്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഭഗത് സിംഗിന്റെ ജന്മദിനം എ.ഐ.വൈ.എഫ് ദേശീയ പ്രതിഷേധ ദിനമായി ആചരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. വി. വിതാൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. സുധീഷ്, വിനു നാരായണൻ, അൻസർ അലി, കെ.ടി. ശ്രീജേഷ്, സാംസൺ ജേക്കബ് എന്നിവർ സംസാരിച്ചു.