പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ ഐ.എൻ.ടി.യു.സി താന്നിപ്പുഴ പള്ളിപ്പടി യൂണീറ്റിന്റെ തിരഞ്ഞെടുപ്പും ബോണസ് വിതരണവും നടത്തി. റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ ഉദ്ഘാടനം ചെയ്തു. കെ.പി. ജോണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.വി. മുഹമ്മദലി, കെ.എ. പോളി, കെ.ജി. ഷിജോ, കെ.എ. പൈലി, ടി.ജി. ബിജു, കെ.പി. പാപ്പച്ചൻ എന്നിവർ സംസാരിച്ചു.