മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നും ബോണ്ട് ബസ് നാളെ (ഒക്ടോബർ 1)സർവീസ് ആരംഭിക്കും. മൂവാറ്റുപുഴയിൽ നിന്നും കാക്കനാട് സിവിൽ സ്റ്റേഷൻ വരെയാണ് ബോണ്ട് ബസ് സർവീസ് നടത്തുന്നത്. നാളെ രാവിലെ 8ന് ബസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ എൽദോഎബ്രഹാം എം.എൽ.എ ബോണ്ട് ബസ് ഫ്ലാഗ് ഒഫ് ചെയ്യും. നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ അദ്ധ്യക്ഷത വഹിക്കും. മുൻസിപ്പൽ കൗൺസിലർ ഷൈലജ അശോകൻ, കെ.എസ്.ആർ.ടി.സി മദ്ധ്യ മേഖല എക്സീക്യൂട്ടീവ് ഡയറക്ടർ എം.ടി.സുകുമാരൻ എന്നിവർ പങ്കെടുക്കും.
ജില്ലയിലെ വിവിധ ഓഫീസുകളിലേക്ക് പലയിടങ്ങളിൽ നിന്നും സർവീസുകൾ ആവശ്യപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.യാത്രക്കാരുടെ ലഭ്യതയനുസരിച്ച് ബോണ്ട് സർവീസുകൾ ക്രമീകരിക്കാൻ കെ.എസ്.ആർ.ടി.സി സജ്ജമാണ്. കേരളത്തിലെ മാറി മാറി വരുന്ന വൈവിധ്യമാർന്ന കാലാവസ്ഥയും ഇരുചക്ര വാഹന യാത്രികർക്ക് വെല്ലുവിളിയാണ്. ബോണ്ട് യാത്രാ നിരക്കായി നിശ്ചയിച്ചതിൽ നിന്നും 20 ശതമാനത്തോളം ഇളവും ഈ യാത്രക്കാർക്ക് അനുവദിച്ചിട്ടുണ്ട്.ആദ്യത്തെ 100 പേർക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ആവേശകരമായ പ്രതികരണമാണ് ബോണ്ട് ബസ് യാത്രക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. താമസിയാതെ തന്നെ കൂടുതൽ സർവീസുകൾ ഈ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുവാൻ കഴിയുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
ബസിൽ പ്രവേശനം സ്ഥിരം യാത്രക്കാർക്ക്
രാവിലെ 8:30 ന് മൂവാറ്റുപുഴ നിന്നും പുറപ്പെടുന്ന ബസ് കോലഞ്ചേരി പുത്തൻകുരിശ്, കരിമുകൾ വഴി 9:45 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ എത്തും. വൈകിട്ട് 5ന് ന് മടക്കയാത്ര ആരംഭിക്കും. 30 യാത്രക്കാരുണ്ടെങ്കിൽ സർവീസ് തുടരും. സ്ഥിരം യാത്രക്കാർക്കാണ് ബസിൽ പ്രവേശനം ഉണ്ടായിരിക്കുകയൊള്ളു. 5ദിവസം മുതൽ ഒരു മാസം വരെ കാലാവധിയുള്ള ട്രാവൽ കാർഡുകൾ ലഭ്യമാണ്. ബോണ്ട് യാത്രക്കാർക്ക് ഇരുചക്രവാഹനങ്ങൾ സൗജന്യമായി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വക്കാൻ അനുവദിക്കും. യാത്രക്കാർക്ക് വാട്സ് ആപ്പ് വഴി തത്സമയ ലൊക്കേഷൻ ലഭ്യമാക്കാവുന്നതാണ്. നിരവധി സ്ഥിരം യാത്രക്കാർ ഇതിനോടകം സീറ്റുകൾ ബുക്ക് ചെയ്ത് ട്രാവൽകാർഡ് സ്വന്തമാക്കിക്കഴിഞ്ഞു.
.
ReplyForward