anwar-sadath-mla
എം.എൽ.എ അൻവർ സാദത്ത് , റോജി എം. ജോൺ എന്നിവർ മേയ്ക്കാട് സർവേ വിലയിരുത്തുന്നു

നെടുമ്പാശേരി: അത്താണി കാംകോ മുതൽ കാരയ്ക്കാട്ട്കുന്ന് - വട്ടപ്പറമ്പ് വഴി എളവൂർ ചന്ത വരെയുള്ള 7.45 കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മാണത്തിന് മുന്നോടിയായി കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സർവേ ആരംഭിച്ചു.

രണ്ടു സർവ്വേയർമാരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരുടെ ആവശ്യപ്രകാരമാണ് സർവ്വേ ടീമിനെ നിയോഗിച്ചത്. റീ-സർവ്വേ പ്രകാരമാണ് സർവ്വേ നടത്തുന്നത്. വേഗത്തിൽ സർവ്വേ പൂർത്തിയാക്കി റോഡ് പണികൾ ആരംഭിക്കുമെന്നും എം.എൽ.എമാർ അറിയിച്ചു. സർവ്വേ നടപടികൾ വിലയിരുത്തുവാൻ വേണ്ടി മേക്കാട്, കാരക്കാട്ടുകുന്ന് പ്രദേശം എം.എൽ.എമാർ സന്ദർശിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിജി സുരേഷ്, ലിസ്സി ജോർജ്ജ്, ഷാന്റി ഷാജു എന്നിവരും എം.എൽ.എമാരുടെ ഒപ്പം ഉണ്ടായിരുന്നു.

റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുവാൻ നബാർഡിന്റെ പ്രത്യേക സ്‌കീമിൽ ഉൾപ്പെടുത്തി 11 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.