കൊച്ചി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സർവകലാശാലാ ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷൻ 30ന് നടത്തുന്ന പ്രതിഷേധദിനാചരണത്തിൽ കേരളത്തിലെ ജീവനക്കാരും പങ്കെടുക്കും.

കേരളത്തിലെ എല്ലാ കാമ്പസുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ഡോ.പി.കെ. ബിജു, ജനറൽ സെക്രട്ടറി ഹരിലാൽ എന്നിവർ അറിയിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിച്ച് യു.ജി.സി സ്കെയിൽ അനുവദിക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദിനാചരണം.