ആലുവ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന സി.എഫ് തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ നാഷണലിസ്റ്റ് കേരള കോൺഗസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും അനുശോചിച്ചു.
പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അന്തരിച്ച സി.എഫ് തോമസെന്നും അദ്ദേഹത്തിന്റെ വേർപാട് സംസ്ഥാനത്തിന് തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും കുരുവിള മാത്യൂസ് പറഞ്ഞു.