മാറമ്പിള്ളി: മൂന്ന് മാസത്തിനുളളിൽ 350 ഓൺലൈൻ കോഴ്‌സുകൾ പഠിച്ച് യു.ആർ.എഫിന്റെ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ മാറമ്പിള്ളി എം.ഇ.എസ് കോളേിലെ വിദ്യാർത്ഥിനിയായ ആരതി രഘുനാഥിന് കോളേജ് മാനേജിംഗ് കമ്മിറ്റി വൈ.ചെയർമാൻ ടി എം സക്കീർ ഹുസൈൻ ഉപഹാരം നൽകി. പ്രിൻസിപ്പൽ ഡോ, അജിംസ്.പി. മുഹമ്മദ്, കോർസേറ കോർഡിനേറ്റർ കെ ജി. ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.