ray

കൊച്ചി : രാജീവ് ആവാസ് യോജന പദ്ധതിയിൽ (റേ) നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്ത് മേയറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ ഓഫീസിന് മുന്നിൽ സമരം നടത്തി. പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷനിലെ പാവപ്പെട്ട ഭുരഹിത ഭവനരഹിതർക്ക് നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതി മേയറുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്ന് അദ്ദേഹം പറഞ്ഞു. പെർഫോമെൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സാങ്കേതിക യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകിയതും സമയപരിധി കഴിഞ്ഞിട്ടും പണി തീർക്കാത്തതും ഡെപ്പോസിറ്റ് തുക കൗൺസിൽ അംഗീകാരമില്ലാതെ തിരികെ നൽകിയതും അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന കള്ള പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.നഗരസഭ ഓഫീസിന് മുമ്പിൽ നടന്ന സമരത്തിൽ എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി സെക്രട്ടറി വി.പി ചന്ദ്രൻ അദ്ധ്യക്ഷനായി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പൂർണിമ നാരായൺ, പ്രതിഭാ അൻസാരി, സുനിത ശെൽവൻ, കൗൺസിലർമാരായ കെ.ജെ ബെയ്‌സിൽ, ബെനഡിക്ട് ഫെർണാണ്ടസ്, ഒ.പി സുനിൽ, സീനത്ത് റഷീദ് തുടങ്ങിയവർ സംസാരിച്ചു.