ആലുവ: കേന്ദ്ര സർവീസിലെ എട്ട് ലക്ഷം ഒഴിവുകൾ ഉടൻ നികത്തണമെന്നാവശ്യപ്പെട്ട് ഭഗത് സിംഗ് ജന്മദിനത്തിൽ എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ ജോയിന്റ് സെക്രട്ടറി അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. സഗീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി മാത്യു, സംസ്ഥാന കമ്മിറ്റിയംഗം എ.എ. സഹദ്, എം.എ. യൂസഫ്, ഡെന്നി ഡൊമിനിക്, ഡെൻസൺ ഡൊമിനിക്, സിദ്ധീക്ക്, റിയാസ് പാറായി, ജിനു, ഷൈജോ എന്നിവർ പങ്കെടുത്തു.