paulson
പോൾസണും ഭാര്യ എലിസബത്തും മകൻ ലിവിനും

പെരുമ്പാവൂർ: കൂവപ്പടി അഭയഭവനിലെ അന്തേവാസിയായ കുന്നംകുളം ചോവന്നൂർ സ്വദേശി പോൾസനെ തേടി ലിവിനെത്തി. മദ്യപിച്ച് നിലതെറ്റിയ അവസ്ഥയിൽ 2017 ഡിസംബർ മാസത്തിലാണ് കുന്നംകുളം പൊലീസും പ്രവർത്തകരും ചേർന്ന് പോൾസണെ കൂവപ്പടി ബെത്‌ലഹേം അഭയഭവനിലെത്തിച്ചത്. ചിട്ടയായ പരിചരണത്തിലൂടെ മാനസിക നില വീണ്ടെടുത്ത പോൾസണിനെ ഭാര്യയും മകനും ചേർന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുപായി.