1

തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇമാരത്തൺകാക്കനാട് കോളേജ് കാമ്പസിൽ വെർച്വൽ പ്ലാറ്റ്‌ഫോം മാതൃകയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലോകം നേരിടുന്ന ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സമൂഹം ശാരീരികവും മാനസികവുമായ സംതുലനം നേടാൻ രാജഗിരി സ്വീകരിച്ച ഇ മാരത്തൺ പദ്ധതിയെ മന്ത്രി പ്രശംസിച്ചു . രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ ഡോ. മാത്യു വട്ടത്തറ സ്വാഗതം പറഞ്ഞു.

എസ്.വി.വൈ.എ.എസ്.എ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗുരുജി ഡോ. എച്ച്. ആർ. നാഗേന്ദ്ര, ഇന്ത്യൻ യോഗ അസോസിയേഷൻ ഡയറക്ടർ ഡോ. ആർ. നാഗരത്‌ന, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ,ആയുഷ് മിനിസ്ട്രി ജോയിന്റ് സെക്രട്ടറി രജിത്കുമാർ, രാജൻ സെഹ്ഗൽ, വിപിൻ സഹ്നി എന്നിവർ സംസാരിച്ചു. സി.എം.ഐസഭ പ്രൊവിൻഷ്യൽ മാനേജർ റവ. ഫാ. ബെന്നി നെൽക്കര അദ്ധ്യക്ഷത വഹിച്ചു. രാജഗിരി വാലി കാമ്പസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് മണവാളൻ ഇമാരത്തൺ എന്ന ആശയത്തിന്റെ പ്രാധാന്യം വിവരിച്ചു.

രാജഗിരി ബിസിനസ് സ്‌കൂൾ ഡയറക്ടർ സുനിൽ പുലിയക്കോട്, അസോസിയേറ്റ് ഡയറക്ടർ ഡോ. സാജു, കോളേജ് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു.