കൊച്ചി: പട്ടികജാതി ഫണ്ട് ചെലവഴിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസിനുമുമ്പിൽ ധർണ നടത്തി. ബി.ജെ.പി ദേശിയ കൗൺസിൽ അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഭൂമി, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ, കുടിവെള്ളം, റോഡ്, വൈദ്യുതി അടക്കമുള്ള വികസന കാര്യത്തിൽ ഇടതു- വലതുമുന്നണികൾ പട്ടികജാതി വിഭാഗത്തെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതിമോർച്ച ജില്ല പ്രസിഡന്റ് എൻ.എം.രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എം. മോഹനൻ, പി.സി. വിനോജ്, സുശീൽ ചെറുപുള്ളി, സി.കെ. സുധാകരൻ, അജിത സുമേഷ്, ബേബി നമ്പേലി, രജിനി രാജൻ, ത്യാഗരാജൻ, മുരളീധരൻ, പി.എം. സന്തോഷ്, ലെനീന്ദ്രൻ, മുരുകരാജ്, വി.വി. അയൻ, പി.എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.