1

തൃക്കാക്കര: പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നത് നിർത്തലാക്കുക, കേന്ദ്ര സർവീസിലെ എട്ട് ലക്ഷം തൊഴിൽ ഒഴിവുകൾ നികത്തുക,ഭഗത് സിംഗ് എപ്ലോയിമെന്റ് ഗ്യാരന്റി ആക്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എ.ഐ .വൈ.എഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കാനാട് ഹെഡ് പോസ്‌റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടക്കി. ധർണ ജില്ലാ വൈസ് പ്രസിഡന്റ് പി.എ.നവാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ കെ സുമേഷ്,കെ.ടി രാജേന്ദ്രൻ, പ്രമേഷ് വി ബാബു, നഗരസഭ കൗൺസിലർമാരായ ആന്റണി പരവര, പി.വി സന്തോഷ് എന്നിവർ സംസാരിച്ചു.