കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ തട്ടിപ്പ് കേസിൽ യുണിടാക് ബിൽഡേഴ്സ് എം.ഡി സന്തോഷ് ഇപ്പൻ, കമ്പനി ഡയറക്‌ടറും ഭാര്യയുമായ സീമ സന്തോഷ് എന്നിവരെ ചോദ്യംചെയ്‌തശേഷം സി.ബി.ഐ വിട്ടയച്ചു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യൽ രണ്ടരമണിക്കൂർ നീണ്ടുനിന്നു. അടുത്തദിവസം വീണ്ടും ചോദ്യംചെയ്യും.
ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് യു.എ.ഇ സർക്കാരിന്റെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് നൽകിയ 20 കോടി രൂപയിൽ 4.25 കോടി സ്വർണക്കടത്തു കേസിലെ പ്രതികൾക്കായി കൈമാറിയെന്ന് സന്തോഷ് വെളിപ്പെടുത്തി. സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഇതിന്റെ ബാങ്ക് രേഖകളും ഓൺലൈൻ കൈമാറ്റ വിവരങ്ങളും സി.ബി.ഐ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.