mou
തോപ്പുംപടി മത്സ്യബന്ധന തുറമുഖം നവീകരണ പദ്ധതിയുടെ ധാരണാപത്രം തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം. ബീനയും എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ് ശ്രീനിവാസും കൈമാറുന്നു

കൊച്ചി: 140 കോടി രൂപ ചെലവിൽ കൊച്ചി മത്സ്യബന്ധന തുറമുഖം നവീകരിക്കും. തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം. ബീനയും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയർമാൻ കെ.എസ്

ശ്രീനിവാസും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

പ്രത്യേക സ്ഥാപനം രൂപീകരിച്ച് കേന്ദ്ര പദ്ധതികളിൽ നിന്ന് തുക കണ്ടെത്തി​യാകും പദ്ധതി​ നടപ്പാക്കൽ.

1928 ലാണ് കൊച്ചി മത്സ്യബന്ധന തുറമുഖം തോപ്പുംപടിയിൽ ആരംഭിച്ചത്. അടിസ്ഥാന സൗകര്യകുറവ് മൂലം മത്സ്യത്തിൽ 20 മുതൽ 25 ശതമാനം വരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. തൊഴിൽ വൈദഗ്ദ്ധ്യത്തിന്റെ കുറവും ശുചിത്വക്കുറവും പ്രശ്‌നങ്ങളാണ്. പിടിക്കുന്ന മത്സ്യത്തിന്റെ നാലിലൊന്ന് തുറമുഖങ്ങളിൽ കൈകാര്യം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്.

ഒരുക്കുന്ന സൗകര്യങ്ങൾ


ശീതീകരിച്ച ലേലഹാൾ

ഐസ് പ്ലാന്റുകൾ

ജലശുദ്ധീകരണ പ്ലാന്റ്

മഴവെള്ള സംഭരണി

ട്രൈപോഡുകൾ

കൺവെയർ ബെൽറ്റുകൾ

തുറമുഖത്തിനകത്ത് മത്സ്യംകയറ്റാൻ ചെറുവാഹനങ്ങൾ

മലിനജലം ശുദ്ധീകരിക്കുന്ന സംവിധാനം

ചില്ലറവി​ൽപ്പന മാർക്കറ്റ്

മത്സ്യം വൃത്തിയാക്കാൻ സംവിധാനം

വല നന്നാക്കൽ യൂണിറ്റ്

ഓഫീസുകൾ, ഫുഡ് കോർട്ട്, കാന്റീൻ

ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രം

നിസാമപട്ടണം മാതൃക


ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ നിസാമപട്ടണം തുറമുഖം മാതൃകയാണ് കൊച്ചിയിൽ നടപ്പാക്കുക. ഏണസ്റ്റ് ആൻഡ് യംഗ് കൺസൾട്ടന്റാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്.

നിലവിലെ സൗകര്യങ്ങൾ

ബോട്ടുകൾ 500 ലേറെ

പ്രതിദിനം 250 ടൺ മത്സ്യം

സഹകരണം പ്രധാനം

രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ അളവിൽ 65 ശതമാനവും മൂല്യത്തിൽ 45 ശതമാനവും 50 പ്രധാന തുറമുഖങ്ങളും 100 മത്സ്യബന്ധന ജെട്ടികൾ വഴിയുമാണ്. ഈ സാഹചര്യത്തിൽ കൊച്ചി തുറമുഖവും എം.പി.ഇ.ഡി.എയും തമ്മിലുള്ള സഹകരണത്തിന് പ്രാധാന്യമുണ്ട്.

കെ.എസ് ശ്രീനിവാസ്

ചെയർമാൻ

എം.പി.ഇ.ഡി.ഇ.എ