അങ്കമാലി: സർക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധിച്ച് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി, കേരള മദ്യ വിരുദ്ധ ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന തല പ്രതിഷേധ നില്പു സമരം ഒക്ടോബർ ഒന്നിന് രാവിലെ 11ന് അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അറിയിച്ചു.ഗാന്ധിയനും മദ്യവിരുദ്ധ സേനാനിയും മായ ടി.എൻ.പ്രതാപൻ എം പി. സമരം ഉദ്ഘാടനം ചെയ്യും.കേരള മദ്യവിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി കെ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും.