കളമശേരി: പാലാരിവട്ടം പാലം പൊളിക്കുമ്പോഴുണ്ടാകുന്ന കോൺക്രീറ്റ്, ടാർ അവശിഷ്ടങ്ങൾ കണ്ടെയ്നർ റോഡിൽ ഉപയോഗിക്കണമെന്നാവശൃപ്പെട്ട് ജില്ലാ കളക്ടർക്ക് കത്തയച്ചു. മഞ്ഞുമ്മൽ കണ്ടെയ്നർ റോഡിനു സമീപം താമസിക്കുന്ന പി.എസ്. രാമകൃഷ്ണനാണ് കത്തയച്ചത്. അവശിഷ്ടങ്ങൾ ഉപയോഗിച്ച് കണ്ടെയ്‌നർ റോഡിനോടു ചേർന്നുള്ള സർവീസ് റോഡുകൾ ഉയർത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.