അങ്കമാലി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ കാർഷിക ബില്ല് പിൻവലിക്കണമെന്ന് ആവശ്യമുന്നയിച്ച് മൂക്കന്നൂർ പോസ്റ്റ് ഓഫീസ് മുന്നിൽ പ്രതിഷേധ ധർണ നടത്തി.ധർണ മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനംചെയ്തു. ജേക്കബ് കരേടത്ത് അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി നേതാവ് ജയ്‌സൺപാനികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ജോയ് മാടശേരി.പോളി പാറയ്ക്ക, ഷൈനി ഡേവീസ്' ,പ്രദീപ് .എ.സി ഗ്രാമപഞ്ചായത്ത് മെമ്പർ എം.പി .ജോസഫ്. തോമസ് മൂക്കന്നൂർ ,സി.എ ദാസൻ ചയ്ക്കാലക്കൽ എന്നിവർ സംസാരിച്ചു.