തിരുമാറാടി: എ.ഐ.വൈ.എഫ് മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ ഭഗത് സിംഗ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മണ്ണത്തൂരിൽ മേഖല പ്രസിഡന്റ് വിപിൻ ഏലിയാസ് പതാക ഉയർത്തി. സി.പി.ഐ. ജില്ല കമ്മിറ്റിയംഗം എം.എം.ജോർജ് സംസാരിച്ചു. മുൻ ജില്ല സെക്രട്ടറി മുണ്ടക്കയം സദാശിവൻ എ.ഐ.വൈ.എഫ് മണ്ഡലം അസി.സെക്രട്ടറി രാജേഷ് ജോസഫ് സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം.ആർ.പ്രസാദ്, കെ.പി.സുരേഷ്, സി.ടി.ശശി, കെ.കെ.ശശി, പി.യു.ഏലിയാസ് എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി അജേ.പി.ജോസ്,സുനിൽ.പി. ജോയി തുടങ്ങിയവർ പങ്കെടുത്തു