പാലക്കുഴ:കൃഷിയുടെ നിയന്ത്രണം കർഷകന് നഷ്ടമാകുന്ന കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ കാർഷിക ബിൽ കത്തിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് പാലക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് ജനറൽ സെക്രട്ടറി രതീഷ് ചെങ്ങാലിമറ്റം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീഷ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയ്സൺ ജോർജ്, മുൻ മണ്ഡലം പ്രസിഡന്റ് ടി എൻ സുനിൽ,യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് റെജി കുര്യാക്കോസ്, കാരമല മിൽമ പ്രസിഡന്റ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.