കാലടി: വനിതാ ശിശുവികസന വകുപ്പ് സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി സെപ്തംബർ മാസം ദേശീയ പോഷണമാസാചരണം ആചരിക്കുകയാണ്. പോഷണത്തിന്റെ പ്രാധാന്യം എല്ലാ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാസാചരണം സംഘടിപ്പിക്കുന്നത്.

മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ ഇരുപത്തിയഞ്ചു അങ്കണവാടികളിലും വിദഗ്ധരുടെ വെമ്പിനാറുകൾ ,അടുക്കളതോട്ട നിർമ്മാണം, അയൽകൂട്ടങ്ങളിൽ വിഷയാവതരണം, നാട്ടറിവ്, ഡിജിറ്റൽ പഞ്ചായത്ത്‌, പോഷണ മത്സരങ്ങൾ, അങ്കണവാടികളിലും കുടുംബങ്ങളിലും വഴിയോരത്തും പൊതുജന കൂടി പങ്കെടുപ്പിച്ച് നടക്കും .