simi-s
നെടുമ്പാശേരി മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ് കർമ്മ സേന രൂപീകരണം നെടുമ്പാശ്ശേരി അഗ്രികൾച്ചർ ഓഫീസർ എസ്. സിമി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നെടുമ്പാശേരി മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ്ബ് കർമ്മസേന രൂപീകരണവും പദ്ധതി വിശദീകരണവും നെടുമ്പാശേരി കൃഷി ഓഫീസർ എസ്. സിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് സി.പി.തരിയൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, സാലു പോൾ എന്നിവർ സംസാരിച്ചു.

കൃഷിഭവനുകളുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. നെടുമ്പാശേരി, ചെങ്ങമനാട് പഞ്ചായത്തുകളിൽ ശീതകാല പച്ചക്കറി കൃഷി കർമ്മ സേന ഏറ്റെടുക്കും. വിഷരഹിത പച്ചക്കറി സ്വയം ഉൽപ്പാദിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 2000 വ്യാപാരികൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും, ജൈവവളങ്ങളും നൽകി ഗ്രോബാഗ് പച്ചക്കറി കൃഷി നടപ്പിലാക്കിയിരുന്നു. പ്രവർത്തന മികവ് തെളിയിക്കുന്ന വ്യാപാരി കർഷകനും, വനിതാ കർഷകക്കും കർഷക മിത്ര അവാർഡ് പ്രഖ്യാപിച്ചു.

ഒക്ടോബർ രണ്ട് മുതൽ നാല് വരെ ഫാർമേഴ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 'ആഗ്രോ ഫെസ്റ്റ്' എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശീതകാല കൃഷിക്ക് അനുയോജ്യമായ കാബേജ്, കോളിഫ്‌ളവർ, കാരറ്റ് തുടങ്ങിയവയുടെ തൈകൾ വിതരണം ചെയ്യും. സെമിനാറുകൾ, പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, ഔഷധസസ്യങ്ങൾ, അലങ്കാര മത്സ്യങ്ങൾ, തുടങ്ങിയവയുടെ പ്രദർശനവുമുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ഫെസ്റ്റിൽ സാനിറ്റൈസർ, മാസ്‌ക് എന്നിവ വിതരണം ചെയ്യും.