കൊച്ചി : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ച നടപടിക്കെതിരെയുള്ള ഹർജിയിൽ വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടി.തുടർന്ന് ഹൈക്കോടതി കേസ് ഒക്ടോബർ ഏഴിലേക്ക് മാറ്റി.
മതിയായ യോഗ്യതയും പ്രവൃത്തിപരിചയവുമുണ്ടായിട്ടും തന്നെ പരിഗണിച്ചില്ലെന്നാരോപിച്ച് അപേക്ഷകനായിരുന്ന കെ.എസ്. ഗോവിന്ദൻ നായർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തേ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ,സർക്കാരിനും മലിനീകരണ നിയന്ത്രണ ബോർഡിനും നോട്ടീസ് ഉത്തരവായിരുന്നു.