bed-coffee
ബെഡ് കോഫി

ആലുവ: കുവൈറ്റ് പ്രവാസികളുടെ കൂട്ടായ്മയിൽ സ്ത്രീപക്ഷ പ്രമേയത്തിൽ തയ്യാറാക്കിയ ഷോർട്ട് ഫിലിം 'ബെഡ് കോഫി' ദിവസങ്ങൾക്കകം നവമാദ്ധ്യമങ്ങളിൽ വൈറലായി.

അണിയറയിൽ പ്രവർത്തിച്ച സംവിധാകൻ അനിൽ സക്കറിയ ചേന്നംകരയടക്കം എല്ലാവരും തുടക്കക്കാരാണ്. 'യഹൂദിയായിലെ' എന്ന അനശ്വര ഗാനത്തിൻെറ സംഗീത സംവിധായകൻ എ.ജെ. ജോസഫിന്റെ മകൻ ടോണി ജോൺസ് ജോസഫാണ് സംഗീതം. പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ചിത്രം കൊവിഡു കാല പ്രതിസന്ധികളെ അതിജീവിച്ചാണ് യൂ ട്യൂബിൽ റിലീസ് ചെയ്തത്. പല മേഖലകളിൽ ജോലി ചെയ്യുന്നവർ ഒഴിവു ദിനമായ വെള്ളിയാഴ്ചകളിൽ ഒത്തുകൂടിയായി​രുന്നു ചി​ത്രീകരണം.

ഐ.വി. ശശി - മോഹൻലാൽ ചിത്രമായ വർണ്ണപ്പകിട്ട് അടക്കം നിർമ്മിച്ച ജോക്കുട്ടൻ പാലക്കുന്നേലിന്റെ സഹോദരി മകനാണ് സംവിധായകനായ അനിൽ സക്കറിയ ചേന്നങ്കര. ഇദ്ദേഹം തന്നെയാണ് രചനയും. ക്യാമറ വിനു, സിറാജ് കിത്തു എന്നിവരും എഡിറ്റിംഗ് നൗഷാദ് നാലകത്തുമാണ്. ലിജോ ഉലഹന്നാൻ, തനിമ ജോൺ, ചിന്നു ബാബു, ആര്യ, ഷെറി എന്നിവരാണ് അഭിനേതാക്കൾ.