അങ്കമാലി: കർണാടക രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസിൽ നിന്ന് 2019ലെ ബി.എ.എം.എസ് ആയുർവേദ ആചാര്യ കോഴ്‌സിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.നിമ്മി നാരായണനെ ഭവനത്തിലെത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ അഭിനന്ദിച്ചു.സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ മുഖ്യാതിഥിയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വത്സല ഹരിദാസ്, സി പി ഐ എം സൗത്ത് ലോക്കൽ സെക്രട്ടറി കെ ഐ കുര്യാക്കോസ്, കൗൺസിലർ വിനിത ദിലീപ്, സതി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.