mla
ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

കുറുപ്പംപടി : മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെടുങ്കണ്ണിയിൽ നിർമ്മിക്കുന്ന പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോബി മാത്യു, പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ഷോജ റോയി, മുൻ പഞ്ചായത്ത് അംഗം എൽദോ പാത്തിക്കൽ, പി.പി അവറാച്ചൻ, പോൾ കെ. പോൾ,രാജു പോക്കത്തായി, ജോസ് എ. പോൾ, ഷാജി കീച്ചേരി എന്നിവർ സംബന്ധിച്ചു.