നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ചാന്തേലിപ്പാടം കാർഷിക ഗ്രൂപ്പ് നടത്തുന്ന മൂന്നാംഘട്ട നെൽകൃഷിയുടെ വിത്തിറക്കൽ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ എം.കെ. പ്രകാശൻ, മിനി ശശികുമാർ, കെ.ബി. മനോജ് കുമാർ, കാർഷിക ഗ്രൂപ്പ് അംഗങ്ങളായ ശ്രീജിത് ഷാജി, ദിവാകരൻ, ശശികുമാർ, ബൈജു തുടങ്ങിയവർ പങ്കെടുത്തു. പതിനഞ്ച് ഏക്കർ സ്ഥലത്താണ് നെൽകൃഷി ചെയ്യുന്നത്.