karanelkrishi-chendamanga
ചേന്ദമംഗലം പഞ്ചായത്തിൽ കരനെൽ കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കരനെൽ കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കിയ നെൽകൃഷിയുടെ വിളവെടുത്തു. ഉമ എന്ന പേരിലുള്ള നെൽവിത്താണ് കൃഷിക്കായി വിതച്ചത്. 120 ദിവസത്തിനുള്ളിൽ പാകമാകുന്നതാണ് ഉമ നെൽ വിത്ത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ തരിശ് ഭൂമിയിൽ മാതൃക കൃഷിത്തോട്ടം എന്ന പദ്ധതിയിലാണ് കരനെൽകൃഷി ചെയ്യുന്നത്. ഒരു ഹെക്ടറിന് 17,000 രൂപയാണ് കർഷകന് ആനുകൂല്യം നൽകുന്നത്. കിഴക്കുംപുറത്ത് പുത്തൂതറ ഉത്തമന്റെ കൃഷിയിടത്തിൽ നടന്ന കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പി.സി. ആതിര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സിന്ധുമോൾ, പഞ്ചായത്തംഗങ്ങളായ എം.എൻ. അനിൽകുമാർ, ഷിബു ചേരമാൻതുരുത്തി, റിനു ഗിലീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യൻ, കൃഷി അസിസ്റ്റന്റ് സിജി എന്നിവർ പങ്കെടുത്തു.