ആലുവ: സഹകരണ മേഖലയിലെ രണ്ട്, നാല് ശനിയാഴ്ച്ചകളിലെ അവധി സഹകരണ സംഘങ്ങൾക്കും ബാധകമാക്കുക, ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ആലുവ താലൂക്ക് കമ്മിറ്റി ആലുവ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ താലൂക്ക് പ്രസിഡന്റ് പി.വി. വിജു ഉദ്ഘാടനം ചെയ്തു. കെ.അശോക് കുമാർ, പി.പി. ഉണ്ണികൃഷ്ണൻ, കെ.വി. ബിനോയികുമാർ, കെ.എൻ. സന്തോഷ് കുമാർ, കെ.എൻ. വാസുദേവൻ, കെ.ഐ. ഷിജു, കെ.ബി. ബെന്നി, പി.എസ്. ശിവൻ, കെ.എം. അബ്ദുൾ ജബ്ബാർ എന്നിവർ നേതൃത്വം നൽകി.