കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊച്ചി കോർപ്പറേഷനിലെ സംവരണ ഡിവിഷനുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ പത്തിന് എറണാകുളം നോർത്ത് ടൗൺഹാളിൽ നടക്കും. കോർപ്പറേഷനിൽ 74 ഡിവിഷനുകളാണുള്ളത്. 37 എണ്ണം വനിതാ സംവരണമാണ്. അവശേഷിക്കുന്നത് ജനറൽ സീറ്റുകളായി പരിഗണിക്കും. മൂന്ന് എസ്.സി ഡിവിഷനുകളുണ്ട്. ഇതിൽ രണ്ടെണ്ണം വനിതാസീറ്റിൽനിന്നും ഒരെണ്ണം ജനറൽ സീറ്റിൽനിന്നും മാറ്റിവയ്ക്കും. നിലവിലെ വനിതാ സീറ്റുകളെല്ലാം ഇത്തവണ ജനറലും ജനറൽ സീറ്റുകൾ വനിതാ സംവരണവുമായി മാറും.

# ആധി പിടിച്ച് സ്ഥാനാർത്ഥിമോഹികൾ

2010, 2015 വർഷങ്ങളിൽ എസ്.സി സംവരണമായിരുന്ന ആറു ഡിവിഷനുകളെ ഒഴിവാക്കിയാണ് ഇത്തവണ നറുക്കെടുപ്പ് നടത്തുന്നത്. തങ്ങൾ കണ്ടുവച്ചിരിക്കുന്ന സീറ്റ് സംവരണ സീറ്റാകുമോയെന്ന ഭീതിയിലാണ് സ്ഥാനാർത്ഥിമോഹികൾ.

# 2010 ലെ എസ്.സി സംവരണ ഡിവിഷനുകൾ

വൈറ്റില ജനത (52), പൊന്നുരുന്നി (53) തേവര (59 ജനറൽ)

# 2015ലെ എസ്.സി.സംവരണ ഡിവിഷനുകൾ

പള്ളുരുത്തി തറേഭാഗം (12), പൊറ്റക്കുഴി (72), പുതുക്കലവട്ടം (34 ജനറൽ)