തൃക്കാക്കര : വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് ജില്ലയിലെ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാവും ജോലി.
സെന്റർ അഡ്മിനിസ്‌ട്രേറ്റർ (ഒന്ന്), എം.എസ്.ഡബ്ല്യു/എൽ.എൽ.ബി, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. കേസ് വർക്കർ (രണ്ട്) എം.എസ്.ഡബ്ല്യു/എൽ.എൽ.ബി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. കൗൺസിലർ (ഒന്ന്) എം.എ സൈക്കോളജി, കൗൺസലിംഗിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ഐ.ടി സ്റ്റാഫ് (ഒന്ന്) ബിരുദവും കമ്പ്യൂട്ടർ/ഐ.ടി വിഷയങ്ങളിൽ ഡിപ്ലോമയും ഉള്ളവരായിരിക്കണം. മൾട്ടിപർപ്പസ് ഹെൽപ്പർ (രണ്ട്) എസ്.എസ്.എൽ.സി പ്രവൃത്തി പരിചയം (ക്ലീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യാൻ സന്നദ്ധരാകണം). സെക്യൂരിറ്റി ഗാർഡ് (രണ്ട്) എസ്.എസ്.എൽ.സി പ്രവൃത്തി പരിചയം. താത്പര്യമുളള ഉദ്യോഗാർഥികൾ ബയോഡാറ്റ ഒക്‌ടോബർ എട്ടിനു വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് കളക്ടറേറ്റിനു താഴത്തെ നിലയിലുളള എറണാകുളം വനിതാ സംരക്ഷണ ഓഫീസ് കാര്യാലയത്തിൽ ലഭ്യമാക്കണം. ഫോൺ 04842959296.