കാലടി: യോർദ്ധാനാപുരം തോട്ടകം നവധാരറിക്രിയേഷൻ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനത്തോട് അനുബദ്ധിച്ച് ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് ഗ്രന്ഥശാലാ പ്രവർത്തകർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാനത്തെ രക്തബാങ്കുകളിൽ രക്തക്ഷാമംനേരിടുന്നതിന്റെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഏ.ആർ.സുബ്രഹ്മണ്യൻ,ലൈബ്രറി സെക്രട്ടറി വി ആർ സുധൻ, ബ്ലഡ്‌ബാങ്ക് കൗൺസിലർ കെ.ടി.വിക്ടർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മുപ്പത്തിമൂന്നു പേർ ക്യാമ്പിൽ പങ്കെടുത്തു.