കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹിന്ദി പക്ഷാചരണം സമാപന സമ്മേളനം പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല ഹിന്ദി വകുപ്പ് മേധാവി ഡോ.സി. ജയങ്കർബാബു ഉദ്ഘാടനം ചെയ്തു. ഹിന്ദിവിഭാഗം അദ്ധ്യക്ഷ ഡോ.എ.കെ. ബിന്ദു, കോ ഓഡിനേറ്റർ ഡോ. റീനാകുമാരി എന്നിവർ വെബിനാറിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും നടത്തി.