കൊച്ചി: തിരുവനന്തപുരം സെൻട്രൽ-ന്യൂഡൽഹി പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ സർവീസ് തുടങ്ങും. ദിവസവും രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ (02625) മൂന്നാം ദിവസം ഉച്ചക്ക് 1.45ന് ന്യൂഡൽഹിയിൽ എത്തും.
ഒക്ടോബർ മൂന്നിനാണ് ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ റിട്ടേൺ സർവീസ്. രാവിലെ 11.35ന് പുറപ്പെട്ട് മൂന്നാം ദിവസം വൈകിട്ട് 3.15ന് തിരുവനന്തപുരത്തെത്തും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, വൈക്കം റോഡ്, എറണാകുളം ടൗൺ (നോർത്ത്), ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് ഫരീദാബാദ്, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലും ന്യൂഡൽഹിയിൽ നിന്നുള്ള സർവീസിന് തിരുവനന്തപുരം പേട്ടയിലും അധിക സ്റ്റോപ്പുണ്ടാവും.