കൊച്ചി: വനിതാ മേഖലയിലെ സംരംഭകത്വ പാതകൾ എന്ന വിഷയത്തിൽ കൊച്ചി സർവകലാശാല വനിതാ പഠനകേന്ദ്രവും കൊച്ചി സർവകലാശാല സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സംരംഭകത്വ ക്ലബായ കാറ്റലിസ്റ്റും സംയുക്തമായി ത്രിദിന ദേശീയ വെബിനാർ നടത്തി. കുസാറ്റ് രജിസ്ട്രാർ ഡോ വി. മീര ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ മുഖ്യ പ്രഭാഷണം നടത്തി. സാരിക അഗർവാൾ , ഡോ. സുജ കാർത്തിക, രൂപ ജോർജ് തുടങ്ങിയ സംരംഭകർ പങ്കെടുത്തു. വനിതാ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ. അജിത, സിൻഡിക്കേറ്റ് അംഗം ഡോ. എസ്. എം. സുനോജ്, സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. ഡി. മാവൂദ്, അദ്ധ്യാപകരായ ഡോ. സംഗീത കെ. പ്രതാപ്, ഡോ. ദേവി സൗമ്യജ എന്നിവർ സംസാരിച്ചു.