ആലുവ: ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റും കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റുമായിരുന്ന പരേതനായ ആലുവ തറക്കണ്ടത്തിൽ ടി.ഒ. അബ്ദുള്ളയുടെ ഭാര്യ എം.എ. ഐഷാബീവി (86) നിര്യാതയായി. കബറടക്കം നടത്തി. ആലുവ തോട്ടുമുഖം മാനാടത്ത് കുടുംബാംഗവും എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ മാതൃ സഹോദരിയുമാണ്. മക്കൾ: ഫാത്തിമ ( എൻജിനിയർ, യു.എസ്.എ ), അബ്ദുൽ ഹമീദ് (ബിസിനസ് ), നവാസ് അബ്ദുള്ള ( എം.ഇ.എസ് ). മരുമക്കൾ: ഖാദർപിള്ളൈ ( എൻജിനിയർ, യു.എസ്.എ ), പരേതയായ നീന, നൂർജഹാൻ, സീന.