പറവൂർ: പറവൂർ നഗരത്തിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഇന്ന് പ്രവർത്തനം ആരംഭിക്കും. മുനിസിപ്പൽ കവലയിൽ ടൗൺഹാളിനോട് ചേർന്നുള്ള സാംസ് മാൾ രാവിലെ പത്തരയ്ക്ക് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂന്നു നിലകളിൽ 60,000ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാളിൽ അണ്ടർഗ്രൗണ്ടിൽ അമ്പതിലധികം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യമുണ്ട്. റിലയൻസ് ട്രെൻഡ്സ്, സൂപ്പർമാർക്ക്റ്റ്, ചിക്കിംഗ് റെസ്റ്റോറന്റ്, ബേബി കെയർ, സിറ്റി മാക്സ്, എം. ഫോർ കമ്മ്യൂണിക്കേഷൻ, വി.കെ.സി വെൽകരോ, സൂപ്പർ 99, സാംസ് ഫുഡ്കോർട്ട്, സാംസ് ഫൺസോൺ, ടോയ്സ് ഷോപ്പ്, ടെയ്ലറിംഗ് ഷോപ്പ്, ബ്യൂട്ടിക്യൂൺ തുടങ്ങിയ പതിനഞ്ചലധികം സ്ഥാപനങ്ങളാണുള്ളത്. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, കെ.പി. ധനപാലൻ, പി. രാജു, എസ്. ജയകൃഷ്ണൻ, ടി.ആർ. ബോസ് തുടങ്ങിയവർ വിശിഷ്ടാഥിതികളാകും.