പറവൂർ: ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പുത്തൻവേലിക്കര പഞ്ചായത്തിൽ നിർമ്മിച്ച് ബേക്കറപ്പടി - കല്ലുപാലം, കടുവാക്കുഴി - ഞാറക്കാട്ട്, തേലത്തുരുത്ത് - ചൗക്കക്കടവ് റോഡുകളുടെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു അദ്ധ്യക്ഷത വഹിച്ചു. സിൽവി പോൾ, പി.എ. ഉല്ലാസൻ, വി.എസ്. അനിക്കുട്ടൻ, സ്മിത ജോയ്, ഫ്രാൻസിസ് വലിയപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.