കൊച്ചി: സംസ്ഥാന വ്യാപാരി ക്ഷേമനിധിയിൽ നിന്നും വ്യാപാരികൾക്ക് ലഭിക്കേണ്ട പെൻഷൻ കുടിശിക, മരണാനന്തര ആനുകൂല്യം, കൊവിഡ് സമാശ്വാസ ഫണ്ട്, പ്രളയ ദുരിദാശ്വാസ സഹായം എന്നിവ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ, വനിതാ വിംഗ് ജനറൽ സെക്രട്ടറി സിനിജാ റോയി, ട്രഷറർ സുനിതാ വിനോദ്, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ് എന്നിവർ സംസാരിച്ചു.