കോലഞ്ചേരി:ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് പോസി​റ്റീവ് കേസുകൾ വർദ്ധിച്ചതോടെ നിയന്ത്റണങ്ങൾ കർശനമാക്കാൻ പൂതൃക്ക പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനം.ഇതനുസരിച്ച് ഇന്ന് (ബുധൻ)മുതൽ വ്യാപാര സ്ഥാപനങ്ങൾ ഉച്ചയ്ക്ക് 2 വരെ തുറന്ന് പ്രവർത്തിക്കാം. ഹോട്ടൽ, ബേക്കറികളിൽ പാഴ്‌സൽ വൈകിട്ട് 7 വരെ മാത്രം നല്കും. ഓഫീസുകൾ,മെഡിക്കൽ ഷോപ്പ്, അക്ഷയ കേന്ദ്രം, ബാങ്ക്, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ നിയന്ത്റണങ്ങളോടെ പ്രവർത്തിക്കാം. ഒരു സമയം 5 പേരിൽ കൂടുതൽ സ്ഥാപനങ്ങളിൽ എത്തരുത്. ഏഴ് ദിവസത്തേക്കാണ് നിയന്ത്റണങ്ങൾ.