കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പാർക്കിംഗ്‌ ഗ്രൗണ്ടിൽ കരനെൽ കൃഷി ആരംഭിച്ചു. തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും പഞ്ചായത്തു മെമ്പറുമായ എം.കെ.കലാധരൻ വിളവെടുപ്പ് ഉദ്ഘാാടനം ചെയ്തു.ഔഷധ നെല്ലിനമായ രക്തശാലിയാണ് കൃഷിയിറക്കിയത്.കഴിഞ്ഞ മുപ്പതു വർഷമായി തരിശു കിടന്ന കരഭൂമിയിലാണ് കൃഷി ഇറക്കിയത്.ആരണ്യകനെല്ലും കരനെൽകൃഷി ചെയ്തിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു. രണ്ടു നെല്ലു വിത്തിനവും ഔഷധമുള്ളവയാണ്.